എന്താണ് ആള്‍ട്ട്കോയിന്‍? (What are Altcoins)
എന്താണ് ആള്‍ട്ട്കോയിന്‍? (Altcoin) ബിറ്റ്കോയിന് ഒഴികെയള്ള എല്ലാ ക്രിപ്റ്റോകറന്‍സികളും ആള്‍ട്ട്കോയിന്‍ എന്ന പേരില്‍…
എന്താണ് ആള്‍ട്ട്കോയിന്‍? (Altcoin)
ബിറ്റ്കോയിന് ഒഴികെയള്ള എല്ലാ ക്രിപ്റ്റോകറന്‍സികളും ആള്‍ട്ട്കോയിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഏതെങ്കിലും ബ്ലോക്ക്ചെയിന്‍ പ്രോട്ടോകോളില്‍ നിന്നാണ് എത്തുന്നത്. കോയിനുകളുടെ ആകെ വിതരണം, കണ്‍ഫേമേഷന്‍ സമയം, മൈനിങ് അല്‍ഗോരിതം തുടങ്ങിയ നിയന്ത്രണ ഘടകങ്ങള്‍ വഴി ബിറ്റ്കോയിനെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് അവയുടെ കണ്ടുപിടുത്തങ്ങളില്‍ ദൃശ്യമാകുന്നത്.
പൊതുവായി ആള്‍ട്ട്കോയിനുകള്‍ വികസിപ്പിക്കാന്‍ ബിറ്റ്കോയിനുകളുടേതിനു സമാനമായ ചട്ടക്കൂടുകളാണ് ഉപയോഗിക്കുന്നത്. പക്ഷേ, മെച്ചപ്പെട്ട മൈനിങ് പ്രക്രിയകള്‍, ചെലവു കുറഞ്ഞതും വേഗത്തിലുള്ളതുമായ ഇടപാടുകള്‍ എന്നിവ അടക്കം ഉയര്‍ന്ന നിലയിലുള്ള സംവിധാനങ്ങള്‍ ഇവയ്ക്കുണ്ടാകും. അതേ സമയം വിവിധ ആള്ട്ട്കോയിനുകളുടെ സവിശേഷതകള്‍ പരസ്പരം ഇടകലര്‍ന്നിരിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ, താരതമ്യം ചെയ്യുമ്പോള്‍ അവയ്ക്ക് വ്യത്യസ്തകളും ഉണ്ടാകും.
ഇപ്പോള്‍ ബിറ്റ്കോയിന് ആയിരക്കണക്കിന് ആള്‍ട്ട്കോയിനുകള്‍ എതിരാളികളായുണ്ടെങ്കിലും ഇപ്പോഴും പട്ടികയില്‍ മുകളിലെ സ്ഥാനത്താണ്. ക്രിപ്റ്റോകറന്‍സിയുടെ മേഖലയില്‍ അതിവേഗത്തിലുള്ള മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. സ്വകാര്യത, തല്‍ക്ഷണ കൈമാറ്റം, മാറിക്കൊണ്ടിരിക്കുന്ന പ്രൂഫുകള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ ഇതു ദൃശ്യമാണ്. ലൈറ്റ്കോയിന്, ഓക്കെ കാഷ്, ഡോഗികോയിന്, സെഡ്കാ്ഷ് തുടങ്ങിയവ അറിയപ്പെടുന്ന ചില ആള്ട്ട്കോയിനുകളാണ്.
Additional Read: Top 10 Altcoins under INR 1 lac
ആള്ട്ട്കോയിനായുള്ള ഡിമാന്റ്
എല്ലാത്തിനും മുകളില്‍ നില്ക്കുന്ന ക്രിപ്റ്റോകറന്‍സി ബിറ്റ്്കോയിന്‍ ആണ്. മിക്കവാറും ആള്ട്ട്കോയിനുകളുടെ പ്രവര്‍ത്തനങ്ങള്‍ ബിറ്റ്കോയിനുകളുടേതിന് സമാനമാണ്. പക്ഷേ, ചില മാറ്റങ്ങളും അവിടെയുണ്ട്. വിതരണ രീതികള്‍, കൈമാറ്റ വേഗത, ഹാഷിങ് അല്‍ഗോരിതങ്ങള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. എല്ലാ ആള്ട്ട്കോയിനുകളും വിപണി പ്രവണതകളെ പണമാക്കി മാറ്റുക എന്നതിന്റെ പുറത്തു മാത്രം കണ്ടു പിടിച്ചതല്ല. ചിലവയുടെ കാര്യത്തില്‍ അത്തരത്തിലുള്ള കാരണങ്ങളും ഉണ്ട്.
ചില പ്രത്യേക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് ചില ബദല്‍ കറന്‍സികള്‍ കണ്ടുപിടിച്ചത്. ഉദാഹരണത്തിന് ചില കോയിനുകള്‍ ഹോസ്റ്റിങിനും ഡൊമൈനുകള്‍ക്കും ഗുണകരമാണെന്നു കണ്ടതിനാലാണ് അവിടെയുള്ളത്. ചില കോയിനുകള്‍ മുതിര്‍ന്നവര്‍ക്കായുള്ള ഉള്ളടക്കങ്ങള്‍ ലഭിക്കുന്നതിനു മാത്രമായി ഉപയോഗിക്കുന്നതിനാലാണ് നിലനില്‍ക്കുന്നത്.
പണം ശേഖരിക്കുന്നതിനു മാത്രമായിട്ടല്ലാതേയും മറ്റു കോയിനുകള്‍ പിന്തുടരുന്ന രീതിയില്‍ പോകുന്നതിനല്ലാതേയും പ്രത്യേക ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി ആള്‍ട്ട്കോയിനുകള്‍ വികസിപ്പിക്കുന്നതാണ് മികച്ചത്. അതേ സമയം, മികച്ച രീതിയിലെ പ്രകടനം നടത്തുന്ന നിരവധി ആള്‍ട്ട്കോയിനുകള്‍ വിപണിയിലുണ്ടു താനും. നിയോ, റിപ്പിള്, ഏതര് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
വിവിധയിനം ആള്‍ട്ട്കോയിനുകള്‍
ആള്ട്ട്കോയിനുകളുടെ ആവിര്‍ഭാവത്തോടെ വിവിധ വിഭാഗം ക്ലാസുകള്‍ പ്രത്യക്ഷപ്പെട്ടു. സ്റ്റേബിള്‍കോയിനുകള്‍, യൂട്ടിലിറ്റി ടോക്കണുകള്‍, ക്രിപ്റ്റോകറന്‍സികള്‍, സെക്യൂരിറ്റി ടോക്കണുകള്‍ പോലുള്ള ചില ഇനം ആള്ട്ട്കോയിനുകളുണ്ട്. ആള്‍ട്ട്കോയിനുകളില്‍ നിന്നുള്ള ഇത്തരം ഭൂരിഭാഗം തിയറികളും വിഭജിക്കുന്നതിനായി ചില തരത്തിലുള്ള നീക്കങ്ങളും നടന്നു. ഇപ്പോഴത്തെ പ്രവണത തുടരുകയാണെങ്കില്‍ വരുംകാലത്ത് ബിറ്റ്കോയിന് ഒഴികെയുള്ള ആള്‍ട്ട്കോയിനുകള്‍ മൈനിങിനു മാത്രം ആശ്രയിക്കുന്ന ക്രിപ്റ്റോകറന്‍സികളായി മാറും എന്നതാണത്.
മൈനിങ് അധിഷ്ഠിതം
ബ്ലോക്കുകള്‍ ഓപണ്‍ ചെയ്യാനും റിലീസ് ചെയ്യാനുമുള്ള വെല്ലുവിളികള്‍ പരിഹരിച്ച് ഏറ്റവും പുതിയ കോയിനുകള്‍ സൃഷ്ടിക്കുന്ന ഒരു മൈനിങ് സംവിധാനം ആള്ട്ട്കോയിനുകള്ക്കിടയിലുണ്ട്. മറ്റ് രീതിയിലുള്ള ആള്ട്ട്കോയിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അവ കൂടുതലായും ബിറ്റ്കോയിന് പോലെയായിരിക്കും. 2020-ന്റെ തുടക്കം വരെ ഭൂരിഭാഗം മുന്‍നിര ആള്ട്ട്കോയിനുകളും ഈ വിഭാഗത്തിലുള്ളവയായിരുന്നു. 2020 ഫെബ്രുവരി മാസത്തില്‍ ആള്ട്ട്കോയിനെ ആശ്രയിച്ചിരുന്ന ഏറ്റവും മികച്ചതും പ്രസിദ്ധവുമായ മൈനിങ് ഏതേറിയം ആയിരുന്നു.
സ്റ്റേബിള്‍കോയിനുകള്‍
സുസ്ഥിരതയുടെ പ്രശ്നങ്ങള്‍ കുറച്ചു കൊണ്ട് ബിറ്റ്കോയിനെ മെച്ചപ്പെടുത്താനാണ് സ്റ്റേബിള്‍കോയിനുകള്‍ ശ്രമിക്കുന്നത്. പ്രത്യക്ഷമായ കറന്‍സികളില്‍ കോയിനുകള്‍ക്കുള്ള മൂല്യത്തില്‍ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ഇതു യഥാര്‍ത്ഥത്തില്‍ നേടിയെടുക്കുന്നത്. ആള്ട്ട്കോയിനുകളെ പിന്തുണക്കുന്ന ഈ വിഭാഗത്തില്‍ അമേരിക്കന്‍ ഡോളര്‍, സ്വര്‍ണം, യൂറോ എന്നിവ ഉള്‍പ്പെടുന്നു. 2020 ജനുവരിക്കു ശേഷം ഇതിന്റെ തുടക്കം കുറിക്കല്‍ ഉണ്ടായില്ലെങ്കിലും ഫെയ്സ്ബുക്കിന്റെ ലിബ്രയാണ് ഏറ്റവും പ്രസിദ്ധമായ സ്റ്റേബിള്‍കോയിന്‍ ആയി കണക്കാക്കുന്നത്.
സെക്യൂരിറ്റി ടോക്കണുകള്‍
ഈ ആള്‍ട്ട്കോയിനുകള്‍ ഏതെങ്കിലും സംരംഭവുമായി ബന്ധപ്പെട്ടുള്ളതല്ല. ഇനിഷ്യല്‍ കോയിന് ഓഫറിലൂടെയാണ് (ഐസിഒ) അവ ആരംഭിക്കുന്നത്. കസ്റ്റമറി സ്റ്റോക്കുകള്‍ പോലെ തന്നെയാണ് സെക്യൂരിറ്റി ടോക്കണുകള്‍ എന്നാണ് അനുമാനിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അവ ട്രേഡിങിനിടെ പേ ഔട്ടോ പൊസഷനോ പോലുള്ള ചില രീതികളിലുള്ള ഡിവിഡന്റുകള്‍ കൂടെക്കൂടെ ഉറപ്പാക്കാറുണ്ട്.
യൂട്ടിലിറ്റി ടോക്കണുകള്‍
സേവനങ്ങള്‍ക്കുള്ള ഒരു അവകാശമായാണ് യൂട്ടിലിറ്റി ടോക്കണുകള്‍ ലഭ്യമാക്കുന്നത്. ഇതിനു പുറമെ ഐസിഒയുടെ ഒരു ഘടകമായും അവ ലഭ്യമാക്കാറുണ്ട്. ഫയല്‍കോയിന്‍ ഐസിഒ വഴി പ്രദാനം ചെയ്യുന്ന യൂട്ടിലിറ്റി ടോക്കണ്‍ എന്നതിന്റെ മികച്ച വിശദീകരണമാണ്. കേന്ദ്രീകൃതവും വിതരണം ചെയ്യാവുന്നതുമായ സ്റ്റോറേജ് മേഖലകളില്‍ ഫയല്കോയിനുകള് മാറ്റിയെടുക്കാവുന്ന വിധത്തില്‍ ആവശ്യാനുസൃതം ഉള്ളവയായിരിക്കും.
എങ്ങനെയാണ് ആള്‍ട്ട്കോയിന്‍ നമുക്ക് ആവശ്യമായുള്ളതാണെന്നു തെളിയിക്കുന്നത്?
മികച്ച അവബോധമുള്ള ഏതു നിക്ഷേപകനും വൈവിധ്യവും മാറ്റങ്ങളും മുന്നേറ്റത്തിനു സഹായകമായവയാണെന്നതിനെ കുറിച്ച് അറിവുണ്ടാകും. നിക്ഷേപത്തിനുള്ള എല്ലാ ഉപദേശങ്ങളും നല്കുന്ന ഒരിടത്തു തന്നെയായി എല്ലാം ഇടരുതെന്നു പറയാറുണ്ട്. ബോണ്ടുകള്‍, ഓഹരികള്‍, ക്രിപ്റ്റോകറന്‍സി, കാഷ് തുടങ്ങിയവ ഉള്‍പ്പെട്ട രീതിയില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ആസ്തികള്‍ ക്രമീകരിച്ചു വേണം അപകട സാധ്യതകള്‍ ഒഴിവാക്കുകയും വിജയത്തിനുള്ള നിരവധി സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാന്‍.
നിങ്ങളുടെ നിക്ഷേപങ്ങള്‍ വിവിധ രീതികളിലേക്കു തിരിക്കുമ്പോള്‍ ആരുടെയെങ്കിലും ആസ്തികള്‍ പരാജയപ്പെട്ടതിന്റെ സ്വാധീനം കുറയും. നിരവധി അപകട സാധ്യതകളില്‍ നിന്നു കരകയറാനുള്ള മാര്‍ഗമായും ഇതു മാറും. ക്രിപ്റ്റോകറന്‍സിയില്‍ നിന്നു പണമുണ്ടാക്കുന്നത് ലളിതമായി തുടരാന്‍ സാധിക്കുന്ന ഒന്നല്ല. ക്രിപ്റ്റോകറന്‍സി നിക്ഷേപകന് എന്ന നിലയില്‍ നിങ്ങള്‍ക്ക് നഷ്ടസാധ്യത കുറക്കാനായി സര്‍ക്കാര്‍ കടപത്രങ്ങളിളിലോ നഷ്ടസാധ്യത കുറഞ്ഞ മറ്റ് മേഖലകളിലോ നിക്ഷേപിക്കാന്‍ ആഗ്രഹിക്കാന്‍ സാധ്യതയുണ്ട്. പൊതുവെ പറയുകയാണെങ്കില്‍ എല്ലാ വിഭാഗത്തിലുള്ള ആസ്തികളും നഷ്ടസാധ്യതയുള്ള ഒരു ഘട്ടത്തിലൂടെയാണ് നേടിയത്. നിങ്ങള്‍ നേടിയ എല്ലാ ആസ്തികളും കാഷിന്റെ രൂപത്തില്‍ സൂക്ഷിക്കാമെന്നു ചിന്തിക്കുന്നതും അത്ര മഹത്തരമായ ഒന്നല്ല.
നിക്ഷേപിക്കുമ്പോള്‍ ബിറ്റ്കോയിനെ അപേക്ഷിച്ച് ആള്ട്ട്കോയിനുകള്ക്കു മുന്‍ഗണന ലഭിക്കുന്നത് എന്തുകൊണ്ട്?
ആള്ട്ട്കോയിനുകളും ബിറ്റ്കോയിനുകളും താരതമ്യം ചെയ്യുമ്പോള്‍ ആള്‍ട്ട്കോയിനുകള്‍ വളരെ വില കുറഞ്ഞതും ചാഞ്ചാട്ടമുള്ളതുമാണ്. അവയില്‍ പലതും വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാനാവും. അതിലേറെ, അവയില്‍ ഭൂരിഭാഗവും ട്രാഷ് ആണെന്നു പറയാം. അവ വാങ്ങി ഇക്കാര്യങ്ങളിലേക്കു കടക്കാന്‍ വലിയ തുകയൊന്നും ആവശ്യമായി വരികയുമില്ല. വളരെ കുറഞ്ഞ ചെലവില്‍ അതു നിങ്ങള്‍ വാങ്ങുമ്പോള്‍ അവ റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്ന് പ്രതീക്ഷിക്കുന്നതും വളരെ ലളിതമായി ചെയ്യാനാവുന്ന ഒന്നുമാണ്. ഇതിനു പുറമെ ബിറ്റ്കോയിനെ അപേക്ഷിച്ച് ഉയര്‍ന്ന തോതിലുള്ള അവയുടെ ചാഞ്ചാട്ടം പരമാവധി പ്രയോജനപ്പെടുത്താന്‍ ട്രേഡര്‍മാര്‍ തങ്ങളുടെ തന്ത്രപരമായ ട്രേഡുകളിലൂടേയും നിക്ഷേപങ്ങളിലൂടേയും ശ്രമിക്കുകയും ചെയ്യും.
Additional Read: Ethereum vs Solana
TOP 10 ALTCOINS BY MARKETCAP
Here are the ten largest crypto tokens by Market Cap, as of 12th May 2022, according to CoinMarketCap:
Coin | Market Cap |
Ethereum | $265,155,859,928 |
Tether | $83,010,299,085 |
BNB | $45,640,494,834 |
USD Coin | $48,784,412,164 |
Solana | $17,546,976,864 |
Cardano | $18,883,766,508 |
XRP | $20,757,923,443 |
Terra | $1,940,499,177 |
Avalanche | $8,653,405,222 |
Polkadot | $8,961,420,930 |